Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Filing Of Affidavit

കേരളത്തിലെ എസ്ഐആറിൽ സത്യവാങ്മൂലം നൽകണമെന്നു കോടതി

ന്യൂ​​​ഡ​​​ൽ​​​ഹി: എസ്ഐആർ വിഷയത്തിൽ കേ​​​ര​​​ള​​​ത്തി​​​ന്‍റെ സാ​​​ഹ​​​ച​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കി ഡി​​​സം​​​ബ​​​ർ ഒ​​​ന്നി​​​നു​​​മു​​​ന്പാ​​​യി സ​​​ത്യ​​​വാ​​​ങ്മൂ​​​ലം ന​​​ൽ​​​കാ​​​ൻ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ന് കോ​​​ട​​​തി നി​​​ർ​​​ദേ​​​ശം.

കേ​​​ര​​​ള​​​ത്തി​​​ൽ ഇ​​​പ്പോ​​​ൾ എ​​​സ്ഐ​​​ആ​​​ർ ന​​​ട​​​പ്പാ​​​ക്കേ​​​ണ്ട അ​​​ടി​​​യ​​​ന്ത​​​ര സാ​​​ഹ​​​ച​​​ര്യ​​​മി​​​ല്ലെ​​​ന്നും ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നൊ​​​പ്പം എ​​​സ്ഐ​​​ആ​​​ർ ന​​​ട​​​പ​​​ടി​​​ക​​​ളി​​​ലേ​​​ക്കു ക​​​ട​​​ക്കു​​​ന്ന​​​ത് കൂ​​​ടു​​​ത​​​ൽ ബു​​​ദ്ധി​​​മു​​​ട്ടു​​​ക​​​ൾ​​​ക്ക് കാ​​​ര​​​ണ​​​മാ​​​കു​​​മെ​​​ന്നും ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണ് സം​​​സ്ഥാ​​​ന​​​സ​​​ർ​​​ക്കാ​​​ർ സു​​​പ്രീം​​​കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​ത്. അ​​​തേ​​​സ​​​മ​​​യം എ​​​സ്ഐ​​​ആ​​​റി​​​ന്‍റെ ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​സാ​​​ധു​​​ത​​​യെ ഹ​​​ർ​​​ജി​​​യി​​​ൽ വെ​​​ല്ലു​​​വി​​​ളി​​​ച്ചി​​​ട്ടി​​​ല്ല. പ​​​ക​​​രം സ​​​മ​​​യ​​​ക്ര​​​മ​​​ത്തെ​​​യാ​​​ണു സം​​​സ്ഥാ​​​ന​​​സ​​​ർ​​​ക്കാ​​​ർ ചോദ്യം ചെയ്യുന്നത്.

അ​​​തേ​​​സ​​​മ​​​യം, എ​​​സ്ഐ​​​ആ​​​ർ സം​​​ബ​​​ന്ധി​​​ച്ച് രാ​​​ഷ്‌‌​​​ട്രീ​​​യ​​​പാ​​​ർ​​​ട്ടി​​​ക​​​ളാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ൽ പ്ര​​​ശ്ന​​​ങ്ങ​​​ൾ സൃ​​​ഷ്‌​​​ടി​​​ക്കു​​​ന്ന​​​തെ​​​ന്ന് വാ​​​ദ​​​ത്തി​​​നി​​​ട​​​യി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ൻ ഇ​​​ന്ന​​​ലെ കോ​​​ട​​​തി​​​യി​​​ൽ ആ​​​രോ​​​പി​​​ച്ചു. കേ​​​ര​​​ള ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ വി​​​ഷ​​​യം ഉ​​​ന്ന​​​യി​​​ച്ച​​​പ്പോ​​​ൾ സ​​​മ​​​യ​​​ക്ര​​​മ​​​ത്തി​​​ൽ ബു​​​ദ്ധി​​​മു​​​ട്ടി​​​ല്ലെ​​​ന്ന് ജി​​​ല്ലാ ക​​​ള​​​ക്‌​​​ട​​​ർ​​​മാ​​​ര​​​ട​​​ക്കം അ​​​റി​​​യി​​​ച്ച​​​താ​​​ണെ​​​ന്നും ക​​​മ്മീ​​​ഷ​​​ൻ വാ​​​ദം ഉ​​​ന്ന​​​യി​​​ച്ചു.

സം​​​സ്ഥാ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​നു​​​മാ​​​യി ഏ​​​കോ​​​പി​​​പ്പി​​​ച്ചാ​​​ണു പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ന​​​ട​​​ക്കു​​​ന്ന​​​ത്. വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ലെ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി. പ്ര​​​ശ്ന​​​ങ്ങ​​​ൾ ഇ​​​ല്ലാ​​​തെ​​​യാ​​​ണ് ന​​​ട​​​പ​​​ടി​​​ക​​​ൾ മു​​​ന്നോ​​​ട്ടു പോ​​​കു​​​ന്ന​​​തെ​​​ന്നും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ൻ കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ചു. എ​​​ന്നാ​​​ൽ ക​​​മ്മീ​​​ഷ​​​ൻ പ​​​റ​​​യു​​​ന്ന​​​തു​​​പോ​​​ലെ​​​യ​​​ല്ല യ​​​ഥാ​​​ർ​​​ഥ സാ​​​ഹ​​​ച​​​ര്യ​​​മെ​​​ന്ന് കേ​​​ര​​​ള​​​ത്തി​​​നു​​​വേ​​​ണ്ടി ഹാ​​​ജ​​​രാ​​​യ മു​​​തി​​​ർ​​​ന്ന അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ ക​​​പി​​​ൽ സി​​​ബ​​​ൽ കോ​​​ട​​​തി​​​യി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി.

എ​​​സ്ഐ​​​ആ​​​റു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ജോ​​​ലി​​​സ​​​മ്മ​​​ർ​​​ദം താ​​​ങ്ങാ​​​തെ ബി​​​എ​​​ൽ​​​ഒ ആ​​​ത്മ​​​ഹ​​​ത്യ ചെ​​​യ്ത സം​​​ഭ​​​വ​​​വും അ​​​ദ്ദേ​​​ഹം കോ​​​ട​​​തി​​​യി​​​ൽ ഉ​​​ന്ന​​​യി​​​ച്ചു. കേ​​​ര​​​ളം, ത​​​മി​​​ഴ്നാ​​​ട്, പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ൾ തു​​​ട​​​ങ്ങി​​​യ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളാ​​​ണ് എ​​​സ്ഐ​​​ആ​​​റി​​​നെ​​​തി​​​രേ സു​​​പ്രീം​​​കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

എ​​​സ്ഐ​​​ആ​​​ർ മാ​​​റ്റി​​​വ​​​യ്ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ടാ​​​ൻ സം​​​സ്ഥാ​​​ന​​​സ​​​ർ​​​ക്കാ​​​രി​​​ന് യാ​​​തൊ​​​രു അ​​​വ​​​കാ​​​ശ​​​വു​​​മി​​​ല്ലെ​​​ന്ന് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ൻ ആ​​​ദ്യം സ​​​മ​​​ർ​​​പ്പി​​​ച്ച സ​​​ത്യ​​​വാ​​​ങ്മൂ​​​ല​​​ത്തി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു. ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളെ ഒ​​​രു​​​ത​​​ര​​​ത്തി​​​ലും ത​​​ട​​​സ​​​പ്പെ​​​ടു​​​ത്താ​​​ത്ത രീ​​​തി​​​യി​​​ൽ എ​​​സ്ഐ​​​ആ​​​ർ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ന​​​ട​​​ത്ത​​​ണ​​​മെ​​​ന്ന് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കു ക​​​ർ​​​ശ​​​ന നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​ട്ടു​​​ള്ള​​​താ​​​യും ക​​​മ്മീ​​​ഷ​​​ൻ വ്യ​​​ക്ത​​​മാ​​​ക്കി.

Latest News

Corehub Up